പ്രതിഷേധം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Published : Apr 18, 2025, 06:09 PM IST
പ്രതിഷേധം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Synopsis

വിശ്വാസികളുടെ പ്രതിഷേധത്തെയും സോഷ്യൽ മീഡിയയിലെ വ്യാപകമായ പ്രതികരണങ്ങളെയും തുടർന്നാണ് സർക്കുലർ പിൻവലിച്ചത്

കുവൈത്ത് സിറ്റി: പള്ളികളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ റദ്ദാക്കി. വിശ്വാസികളുടെ പ്രതിഷേധത്തെയും സോഷ്യൽ മീഡിയയിലെ വ്യാപകമായ പ്രതികരണങ്ങളെയും തുടർന്നാണ് സർക്കുലർ പിൻവലിച്ചത്. വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെക്കുറിച്ചുള്ള അതൃപ്തിയും പലരും പ്രകടിപ്പിച്ചു. 

ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് മോസ്‌ക്സ് അഡ്മിനിസ്ട്രേഷൻ ആണ് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി പ്രാർത്ഥന സമയങ്ങൾ നിയന്ത്രിക്കാനും വൈദ്യുതി മന്ത്രാലയ നിർദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചുകൊണ്ട് സർക്കുലർ അയച്ചത്.

read more: `കുട്ടിക്കള്ളന്മാർ', മോഷ്ടിച്ചത് ഭക്ഷണവും പണവും, സ്കൂൾ കാന്റീനിൽ മോഷണം നടത്തിയ 10 കുട്ടികൾ കുവൈത്തിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി