ദോഹ-റിയാദ് റൂട്ടിലെ സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്സ്; യാത്രക്കാർക്ക് നിർദ്ദേശം

Published : Oct 10, 2026, 04:58 PM IST
Qatar Airways

Synopsis

ദോഹ -റിയാദ് റൂട്ടിലെ സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്സ്. വെള്ളിയാഴ്ചത്തെ വിവിധ സർവീസുകളും റദ്ദാക്കിയിരുന്നു. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

ദോഹ: ശനിയാഴ്ചയിലെ ദോഹ-റിയാദ് സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്സ്. പ്രവർത്തനപരമായ കാരണങ്ങളാൽ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ചത്തെ വിവിധ സർവീസുകളും റദ്ദാക്കിയിരുന്നു. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർലൈൻ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും, വിമാനങ്ങളുടെ പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

റദ്ദാക്കിയ സർവീസുകൾ

ഒക്ടോബർ 9-ലെ സർവീസുകൾ: QR1170/1171, QR1240/1241, QR1168/1169, QR1164/1165, QR1238/1239, QR1172/1173, QR1166/1167 എന്നീ വിമാനങ്ങളാണ് അന്ന് റദ്ദാക്കിയത്.

ഒക്ടോബർ 10-ലെ സർവീസുകൾ: QR1170/1171, QR1240/1241, QR1238/1239, QR1164/1165 എന്നീ സർവീസുകളും റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെടുന്നു. ഈ ദിവസങ്ങളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുണമെന്നാണ് അറിയിപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന; പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളെ കണ്ടെത്തി, എട്ട് നിയമലംഘനങ്ങൾ
ലോകത്തെ ഏറ്റവും മികച്ച 20 വിനോദസഞ്ചാര രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ