ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ

Published : Sep 21, 2024, 06:20 PM IST
ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ

Synopsis

സോഷ്യല്‍ മീഡിയ വഴിയാണ് വിമാന കമ്പനി ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ദോഹ: യാത്രക്കാര്‍ ബാഗേജില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത വസ്തുക്കള്‍ അറിയിച്ച് ഖത്തര്‍ എയര്‍വേയ്സ്. ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം.

പേജര്‍, വോക്കി ടോക്കി ഉപകരണങ്ങള്‍ എന്നിവ കൈവശം വെക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്സ് നിരോധിച്ചത്. യാത്രക്കാരുടെ കൈവശമോ ഹാന്‍ഡ് ലഗേജിലോ കാര്‍ഗോയിലോ ഈ വസ്തുക്കള്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.  ലബനോന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ വസ്തുക്കള്‍ക്ക് ബാഗേജില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ലൈന്‍ ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also -  പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; പ്രതീക്ഷ കൈവിട്ടില്ല, ഭാഗ്യമെത്തി, ലഭിച്ചത് വമ്പൻ സമ്മാനം

ബെയ്റൂത്ത് റഫിക് ഹരിരി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നിരോധനം ബാധകമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി