
ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ ഡാറ്റയില്‍ 'അവയ്‌ലബിള്‍ സീറ്റ് കിലോമീറ്റേഴ്‌സ്'(എഎസ്‌കെ) അടിസ്ഥാനമാക്കിയാണ് ഖത്തര്‍ എയര്‍വേയ്‌സിന് ഈ അംഗീകാരം ലഭിച്ചത്.
130ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തി വരുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും ഖത്തര്‍ എയര്‍വേയ്‌സാണ്. മറ്റ് വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ആഗോള കണക്ടിവിറ്റിയാണ് ഖത്തര്‍ എയര്‍വേസ് നല്‍കുന്നത്. 2021 മാര്‍ച്ചില്‍ 260 കോടിയായിരുന്നു ഖത്തര്‍ എയര്‍വേയ്‌സിന്റെ 'അവയ്‌ലബിള്‍ സീറ്റ് കിലോമീറ്റേഴ്‌സ്'. അന്രാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കൊവിഡ് എയര്‍ലൈന്‍ സേഫ്റ്റി റേറ്റിങ് ലഭിച്ച ലോകത്തിലെ ആദ്യ വിമാന കമ്പനിയ കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam