യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പ്രധാന അറിയിപ്പ്, വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തി ഖത്തർ എയർവേസ്

Published : Jun 22, 2025, 04:59 PM IST
qatar airways

Synopsis

പുതുക്കിയ സര്‍വീസ് സമയങ്ങൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും.  

ദോഹ: വി​മാ​ന​ങ്ങ​ളു​ടെ സർവീസ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം​ വ​രു​ത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി എ​യ​ർ​ലൈ​നി​ന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടും നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്. ഇന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണമെന്നും അ​ധി​കൃ​ത​ർ ഓർമ്മിപ്പിച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യെ​ന്നും സു​ര​ക്ഷി​ത​മാ​യ വി​മാ​ന യാ​ത്ര​ക​ൾ​ക്കാ​യി വ്യോ​മ​യാ​ന ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്