ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകളില്‍ പങ്കെടത്ത് ഖത്തര്‍ അമീറും ഭാര്യയും

Published : May 06, 2023, 11:33 PM IST
ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകളില്‍ പങ്കെടത്ത് ഖത്തര്‍ അമീറും ഭാര്യയും

Synopsis

പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ലണ്ടൻ: ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ നടന്ന ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീമും ഭാര്യ ശൈഖ ജവാഹറും. കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്ന വിവിധ ലോക രാഷ്‍ട്രങ്ങളിലെ ഭരണാധികാരികള്‍ക്കും സര്‍ക്കാറുകളുടെ തലവന്മാര്‍ക്കും വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം  ബക്കിങ്‍ഹാം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ ഇന്നെല ഖത്തര്‍ അമീറും ഭാര്യയും പങ്കെടുത്തിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ വലിയ സാന്നിദ്ധ്യമാണ് ചടങ്ങുകളില്‍ ദൃശ്യമായിരുന്നത്.

പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. 

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിൻപ്രകാരമാണ് മെയ് 6ന് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീട ധാരണ ചടങ്ങ് നടന്നത്.  കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിന്റേത്.

Read also: സൗദി അറേബ്യയില്‍ തീപിടുത്തത്തില്‍ മരിച്ച ആറ് പ്രവാസികളെയും തിരിച്ചറിഞ്ഞു; എല്ലാവരും പുതിയതായി എത്തിയവര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമ്പത് ഐഫോണുകളുമായി വീട്ടിലെത്തി, പെട്ടി തുറന്നപ്പോൾ ഞെട്ടി യുവാവ്, ഫോണുകൾക്ക് പകരം കണ്ടത് പഴയ ഇരുമ്പ് പൂട്ടുകൾ
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്, കടൽ പ്രക്ഷുബ്ധമായേക്കും