
ദോഹ: ഖത്തറിലെത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. പലസ്തീനുമായി ബന്ധപ്പെട്ട നിലവിലെ കാര്യങ്ങളും മിഡില്‍ ഈസ്റ്റിലെ സമാധാന ചര്‍ച്ചകളും മഹ്മൂദ് അബ്ബാസ് വിശദമാക്കി.
പലസ്തീന് എക്കാലവും പിന്തുണയും സഹായവും നല്‍കുന്ന ഖത്തറിന് അദ്ദേഹം നന്ദി അറിയിച്ചു. കിഴക്കന്‍ ജറുസലേം ആസ്ഥാനമാക്കി സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കണമെന്നതാണ് ഖത്തറിന്റെ നിലപാടെന്നും പലസ്തീനുള്ള പിന്തുണ തുടരുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ പരസ്പരമുള്ള തമ്മിലുള്ള സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam