10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിച്ചതായി അധികൃതര്‍

By Web TeamFirst Published Dec 15, 2020, 12:17 PM IST
Highlights

രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഉംറ നിര്‍വ്വഹിച്ച സ്ത്രീകളുടെ എണ്ണം  326,603 ആയി. അതേസമയം 669,818 വനതികള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

മക്ക: ഒക്ടാേബര്‍ നാലു മുതല്‍ ഇന്നലെ വരെ 10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്-ഉംറ മന്ത്രാലയം അധികൃതര്‍. 14 ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍  84,000 തീര്‍ത്ഥാടകരെത്തി. ഇതില്‍  26,209 പേര്‍ സ്ത്രീകളായിരുന്നു. ദിവസേന 6,000 പേരാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയത്.

രണ്ടാം ഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാനെത്തി. 14 ദിവസം നീണ്ട ഈ ഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരെത്തി. മൂന്നാം ഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വ്വഹിച്ചതെന്നാണ് കണക്കുകള്‍. രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഉംറ നിര്‍വ്വഹിച്ചത് 326,603 സ്ത്രീകളാണ്. അതേസമയം 669,818 വനിതകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

click me!