
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ക്ക് അനുസൃതമായി ഇന്ന് ചേര്‍ന്ന ഖത്തര്‍ ക്യാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്.
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറയുകയും 80 ശതമാനം ജീവനക്കാര്‍ വിദൂരമായി ജോലി ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാവിലെ 11 വരെ ആയിരിക്കും. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read More: ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു
അതേസമയം ഫുട്‌ബോള്‍ ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് ഖത്തര്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്ക് നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്‌തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്.
Read More: പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. വാക്സിന്‍ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം. സന്ദര്‍ശകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഖത്തറില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ