
ദോഹ: പുതിയ കാറുകൾ വിൽക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് നൽകുന്ന മാർക്കറ്റിംഗ് പരസ്യങ്ങളിൽ വാഹനത്തിന്‍റെയും സ്പെയർ പാർട്സുകളുടേയും വില, മെയിന്‍റനന്‍സ് ചെലവുകൾ എന്നിവ കാർ ഡീലർമാർ നൽകണമെന്ന് സർക്കുലർ പുറത്തിറക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം(എംഒസിഐ).
വാഹന വില്‍പനയില്‍ ഡീലര്‍ക്കും ഉപഭോക്താവിനും ഇടയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇടപെടല്‍. കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് എന്നിവ പരസ്യങ്ങളില്‍ തന്നെ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്‍സ്മിഷന്‍, എഞ്ചിന്‍ തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം.
Read Also - ഖത്തറിലെ പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാൻ പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ഉടൻ അവസാനിക്കും
മെയിന്‍റനന്‍സ് സെന്ററുകളിലും ഷോറൂമുകളിലും മെയിന്റനന്‍സ് ചെലവ് ഡിസ്പ്ലേ ഏരിയകളില്‍ രേഖപ്പെടുത്തിവെക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താവിന് എല്ലാ വിവരങ്ങളും ലഭിക്കത്തക്ക വിധം ഷോറൂമുകളില്‍ 42 ഇഞ്ചില്‍ കുറയാത്ത ഇന്ററാക്ടീവ് സ്ക്രീന്‍ സ്ഥാപിച്ചിരിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ