
ദോഹ: ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷം. പരേഡുകള്‍, എയര്‍ ഷോകള്‍, വെടിക്കെട്ട് പ്രദര്‍ശനം എന്നിങ്ങനെ വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയര്‍ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതല്‍ 3.35 വരെ ലുസെയ്ല്‍ ബൗലെവാര്‍ഡിന്റെ ആകാശത്ത് നടക്കും.
ആധുനിക ഖത്തറിന്റെ ശില്‍പ്പിയായ ശൈഷ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ഡിസംബര്‍ 18. ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ലോകകപ്പിന്റെ ഫൈനല്‍ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇത്തവണ ദേശീയ ദിനാഘോഷത്തിന് മാറ്റു കൂടും. അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ജേതാക്കളുമായി ലുസെയ്ല്‍ ബൗലെവാര്‍ഡില്‍ പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും.
Read More - ഖത്തറിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍; ലോകകപ്പ് ആരാധകര്‍ക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി മൊറോക്കോ എയര്‍ലൈന്‍
അതേസമയം സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് ലോകകപ്പ് കഴിഞ്ഞും രണ്ടുദിവസം കൂടി തുടരുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് ഈ മാസം 20 (ചൊവ്വാഴ്ച) വരെ തുടരുന്നത്. ഓരോ കാൽ മണിക്കൂറിലും ഇവിടെ സർവീസുണ്ട്. ലോകകപ്പിന്‍റെ തുടക്കത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് collection.saptco.com.sa/woldcupserv വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Read More - പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന് സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ