ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; 76 കിലോ ഹാഷിഷ് പിടിച്ചെടുത്തു

By Web TeamFirst Published Sep 6, 2021, 3:31 PM IST
Highlights

കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ 76 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്.

ദോഹ: ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ഡീസല്‍ ടാങ്കില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ 76 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ ഖത്തര്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. കള്ളക്കടത്തുകാരെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

تمكنت إدارة الجمارك البحرية متمثلة في قسم جمرك الرويس من إحباط عملية تهريب كمية من مادة الحشيش المخدرة، والتي كانت مخبأة بطريقة سرية داخل خزان وقود ، وقد بلغ الوزن الإجمالي للمواد المضبوطة 76 كيلو جرام . pic.twitter.com/qlkPPOXxdX

— الهيئة العامة للجمارك (@Qatar_Customs)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!