വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്

Published : Dec 05, 2025, 11:58 AM IST
cannabis seized

Synopsis

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 4.7 കിലോഗ്രാം കഞ്ചാവ്. ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു.

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 4.7 കിലോഗ്രാം കഞ്ചാവാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.

ഖത്തറിൽ എത്തിയ ഒരു യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഒന്നിലധികം ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും കള്ളക്കടത്ത്, മയക്കുമരുന്ന്, അല്ലെങ്കിൽ കസ്റ്റംസ് ലംഘനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങൾക്കുമെതിരായ ദേശീയ ക്യാമ്പയിനായ “കഫെ”യെ പിന്തുണയ്ക്കാൻ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈൻ വഴിയോ kafih@customs.gov.qa എന്ന ഇമെയിൽ വിലാസം വഴിയോ രഹസ്യമായി വിവരങ്ങൾ അറിയിക്കാം. രാജ്യത്ത് സുരക്ഷയും നിയമപാലനവും ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അഭിവാജ്യഘടകമാണെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്