ഖത്തറില്‍ ചൂട് കുറയും; ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Oct 9, 2020, 3:04 PM IST
Highlights

വെള്ളി, ശനി ദിവസങ്ങളില്‍ ദൂരക്കാഴ്ച നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ കുറയാനും സാധ്യതയുണ്ട്.

ദോഹ: ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ അന്തരീക്ഷ താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം അധികൃതര്‍. വാരാന്ത്യ ദിനങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില കുറയുമെന്നും വടക്ക് പടിഞ്ഞാറ് നിന്ന് കാറ്റ് വീശുമെന്നും അധികൃതര്‍ അറിയിച്ചു.

വൈകുന്നേരങ്ങളില്‍ പൊതുവെ നല്ല കാലാവസ്ഥയായിരിക്കും. അതേസമയം ശകതമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളി, ശനി ദിവസങ്ങളില്‍ കൂടിയ താപനില 32-36 ഡിഗ്രി വരെയും കുറഞ്ഞ താപനില 23-27 ഡിഗ്രി വരെയുമാകും. വെള്ളി, ശനി ദിവസങ്ങളില്‍ ദൂരക്കാഴ്ച നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ കുറയാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 18 നോട്ടിക് മൈലും ചില സമയങ്ങളില്‍ 23 നോട്ടിക് മൈലും വേഗത്തില്‍ വീശും. ഇത് ചിലയിടങ്ങളില്‍ 30 നോട്ടിക് മൈല്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
 

click me!