ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല കേന്ദ്രമായി ഖത്തർ, സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

Published : Oct 10, 2025, 01:18 PM IST
Qatar

Synopsis

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല കേന്ദ്രമായി ഖത്തർ. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അന്താരാഷ്ട്ര സന്ദർശക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്‌ ഖത്തറിൽ 2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി കാണിക്കുന്നു.

ദോഹ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല കേന്ദ്രമായി ശ്രദ്ധ നേടി ഖത്തർ. ദി ടെലിഗ്രാഫും ട്രാവൽ ഓഫ് പാത്തും അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) അന്താരാഷ്ട്ര സന്ദർശക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്‌ ഖത്തറിൽ 2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി കാണിക്കുന്നു.

ഈ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് ദി ടെലിഗ്രാഫിന്റെയും ട്രാവൽ ഓഫ് പാത്തിന്റെയും റിപ്പോർട്ടുകൾ. 2019 മുതൽ സന്ദർശകരുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് ഖത്തറിനെ വളർച്ചാ നിരക്കിൽ മുൻപന്തിയിലെത്താൻ സഹായിച്ചു. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം, 2019 മുതൽ ഖത്തറിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 138% വർദ്ധനവുണ്ടായിട്ടുണ്ട്. 2024 ആയപ്പോഴേക്കും സന്ദർശകരുടെ എണ്ണം 50 ലക്ഷത്തിലധികമായി വർദ്ധിച്ചു. 2019 ൽ ഇത് 21 ലക്ഷമായിരുന്നു.

2022 ഫിഫ ലോകകപ്പിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളിലുണ്ടായ വർധനവാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാനകാരണമെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി രാജ്യത്തിന്റെ ശേഷിയും വിമാന സർവീസുകളും വർദ്ധിപ്പിച്ചതും ടൂറിസത്തിന്റെ വളർച്ചക്ക് കാരണമായതായി കണക്കാക്കുന്നു.

ജനപ്രിയ യാത്രാ വെബ്സൈറ്റായ ട്രാവൽ ഓഫ് പാത്ത് പ്രസിദ്ധീകരിച്ച "ലോകത്തിലെ വേഗത്തിൽ വളരുന്ന 30 വിനോദസഞ്ചാര കേന്ദ്രങ്ങൾ" എന്ന ലേഖനത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് ഖത്തറിനാണ്. 2019-നും 2024-നും ഇടയിൽ 137.62 ശതമാനം വളർച്ചയാണ് ഖത്തർ രേഖപ്പെടുത്തിയത്. ഇത് അഗോളതലത്തിൽ മുന്നിലാണ്.

ശതമാനക്കണക്കിൽ വിനോദസഞ്ചാരത്തിലുള്ള ഖത്തറിന്റെ വളർച്ചാ നിരക്ക് കോവിഡ് മഹാമാരിക്ക് മുമ്പ് മുൻപന്തിയിലുണ്ടായിരുന്ന പല രാജ്യങ്ങളെയും മറികടക്കുന്നു. ഖത്തറിലെത്തുന്ന സന്ദർശകരിൽ പ്രധാനികൾ മറ്റ് ജിസിസി രാജ്യക്കാരാണ്. അതേസമയം, യൂറോപ്പ്, ഏഷ്യ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായിട്ടുള്ളത്. ഖത്തറിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നതായി ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ