
ദോഹ: ഖത്തറിൽ പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട് അൽ മഷാഫ് ഹെൽത്ത് സെന്ററിൽ ഒരു പുതിയ ഇന്റഗ്രേറ്റഡ് എൽഡർലി കെയർ ക്ലിനിക് (ഐസിഒപിഇ) ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനുമായി (പി.എച്ച്.സി.സി) സഹകരിച്ചാണ് വാർദ്ധക്യം ആരോഗ്യകരമാക്കാൻ പുതിയ ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. ഓർമ്മ, വൈജ്ഞാനിക പ്രവർത്തനം, സന്തുലിതാവസ്ഥ, ചലനശേഷി, പോഷകാഹാരം, ഭാരം, കാഴ്‌ച, കേൾവി, മാനസികാരോഗ്യം എന്നിവയ്ക്കുള്ള പരിശോധനകൾ ക്ലിനിക്കിൽ സൗജന്യമായി ലഭ്യമാകും.
റുമൈല ആശുപത്രിയിലെ ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി ഏജിംഗ് ആൻഡ് ഡിമെൻഷ്യ പ്രോഗ്രാമുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ മേൽനോട്ടത്തിലുള്ള ഇന്റഗ്രേറ്റഡ് എൽഡർലി കെയർ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പദ്ധതി. സമഗ്രവും വ്യക്തി കേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനും സജീവവും സ്വതന്ത്രവുമായ വാർദ്ധക്യം ഉറപ്പാക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. പ്രായമായവർക്ക് സംയോജിത പരിചരണത്തിനായി ലോകാരോക്യ സംഘടനയുടെ(ഡബ്ല്യൂ.എച്ച്.ഒ) ചട്ടക്കൂട് നടപ്പിലാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി ഖത്തർ തുടരുന്നു. പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രവർത്തന ശേഷി നിലനിർത്തുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഇത് പിന്തുണ നൽകുന്നു. 2023 ഏപ്രിലിൽ അൽ വാജ്ബ ഹെൽത്ത് സെന്ററിലാണ് ആദ്യത്തെ ഇന്റഗ്രേറ്റഡ് എൽഡർലി കെയർ ക്ലിനിക് ആരംഭിച്ചത്. പിന്നീട് റൗദത്ത് അൽ ഖൈൽ, ലീബൈബ്, ഖത്തർ യൂണിവേഴ്സിറ്റി, എന്നിവിടങ്ങളിലും സമാനമായ ക്ലിനിക്കുകൾ ആരംഭിച്ച് പദ്ധതി വിപുലീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam