
ദോഹ: യാത്രയ്ക്കായി ദോഹ മെട്രോ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. എല്ലാ യാത്രക്കാരും സുരക്ഷിതവും സുഖകരവുമായ മെട്രോ യാത്ര ഉറപ്പാക്കാൻ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ട്രെയിൻ വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, സ്റ്റേഷനുകൾക്കുള്ളിലെ എല്ലാ നിർദ്ദേശങ്ങളും അടയാളങ്ങളും പാലിക്കുക, കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കുക എന്നിങ്ങനെയാണ് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലെ നിർദ്ദേശങ്ങൾ. അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടണം. സ്റ്റേഷനുകൾക്കുള്ളിൽ പുകവലി നിർബന്ധമായും ഒഴിവാക്കണം. എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും വീഴ്ചകളോ പരിക്കുകളോ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ