കാർബൺ മോണോക്സൈഡ് വിഷബാധ, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം, കാമ്പയിൻ തുടങ്ങി ഖത്തർ ആഭ്യന്തര മന്ത്രാലയം

Published : Oct 21, 2025, 11:47 AM IST
vehicles

Synopsis

കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അപകടങ്ങളൊഴിവാക്കാനും സുരക്ഷിതരാകാനും ഡ്രൈവർമാർക്കായി ആഭ്യന്തര മന്ത്രാലയം സുപ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.

ദോഹ: വാഹനങ്ങൾക്കുള്ളിലെ കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി സുരക്ഷാ അവബോധ കാമ്പയിൻ ആരംഭിച്ച്‌ ഖത്തർ ആഭ്യന്തര മന്ത്രാലയം(എംഒഐ). അപകടങ്ങളൊഴിവാക്കാനും സുരക്ഷിതരാകാനും ഡ്രൈവർമാർക്കായി ആഭ്യന്തര മന്ത്രാലയം സുപ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.

അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ സ്ഥലങ്ങളിൽ ദീർഘനേരം എഞ്ചിനുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക, ചോർച്ചയോ തുരുമ്പോ ഇല്ല എന്നുറപ്പുവരുത്താൻ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം പതിവായി പരിശോധിക്കുക, മയക്കം, തലവേദന, തലകറക്കം, മനം പുരട്ടൽ അല്ലെങ്കിൽ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക - തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

അടഞ്ഞ വായു സഞ്ചരമില്ലാത്ത സ്ഥലങ്ങളിൽ ശ്വസിക്കുമ്പോൾ ജീവന് ഹാനികരമായേക്കാവുന്ന വാതകമാണ് കാർബൺ മോണോക്സൈഡ്. നിറവും മണവും രുചിയുമില്ലാത്തതുമായ കാർബൺ മോണോക്സൈഡ്, ഇന്ധനത്തിന്റെ അപൂർണ്ണമായ ജ്വലനം മൂലമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രത്യേകിച്ച് കാർ എഞ്ചിൻ അടച്ചിട്ട സ്ഥലങ്ങളിൽ ദീർഘനേരം പ്രവർത്തിക്കുമ്പോൾ. മുന്നറിയിപ്പിൽ നൽകിയ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ, ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടൻ തന്നെ വിൻഡോകൾ തുറന്നിടണമെന്നും വാഹനത്തിൽ നിന്ന് പുറത്തുകടക്കണമെന്നും ഡ്രൈവർമാരോട് മന്ത്രാലയം നിർദ്ദേശിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ