
ദോഹ: രാജ്യത്ത് ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെച്ചവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ലൈസൻസില്ലാത്ത ആയുധങ്ങൾ (പാരമ്പര്യമായി ലഭിച്ചതോ വസ്വിയ്യത്തിലൂടെ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ലഭിച്ചതായാലും) കൈവശം വെച്ചിരിക്കുന്നതോ, കാലഹരണപ്പെട്ട ആയുധ ലൈസൻസുള്ളവരോ ആയ എല്ലാ പൗരന്മാരും ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിലെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ലൈസൻസിംഗ് ഓഫീസ് സന്ദർശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
2025 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്യാത്ത ആയുധങ്ങൾക്ക് ലൈസൻസ് നേടുകയോ കാലഹരണപ്പെട്ട ലൈസൻസുകൾ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്. 2026 ജനുവരി 1 മുതൽ ലൈസൻസില്ലാത്ത ആയുധം കൈവശമുള്ളതായി കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട 2013 ലെ നിയമം നമ്പർ 11(1999 ലെ നിയമം നമ്പർ 14 ഭേദഗതി ചെയ്തത്) അനുസരിച്ച്, രാജ്യത്ത് ലൈസൻസില്ലാത്ത ആയുധം കൈവശം വയ്ക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam