
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഈദിയ സമ്മാനത്തിനായി മത്സരമൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴി (albaladiya)യാണ് മത്സരം നടത്തുന്നത്.
ഇൻസ്റ്റ പേജിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ ആറ് മുതൽ 11 വരെയാണ് മത്സരം. ഇൻസ്റ്റ പേജ് ഫോളോ ചെയ്ത ശേഷം, ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഒരു മണിക്കൂറിനുള്ളിൽ ഉത്തരം നൽകണം. ഡയറക്റ്റ് മെസ്സേജ് (ഡി.എം) ആയാണ് ഉത്തരം അയക്കേണ്ടത്. വിജയികളാകുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. ആദ്യം ശരിയുത്തരം അയക്കുന്നവരെയാകും വിജയിയായി തെരഞ്ഞെടുക്കുന്നത്. വിജയികളെ മെസേജ് വഴി ഇൻസ്റ്റഗ്രാമിലൂടെ തന്നെ അറിയിക്കും. ഖത്തറിലുള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam