ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ, ചില നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിക്കുന്നതായി ഖത്തർ

Published : Aug 28, 2025, 12:48 PM IST
nissan

Synopsis

വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ പ്രശ്നം കാരണം ത്രസ്റ്റ് പവർ പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ദോഹ: ഖത്തറിലെ നിസ്സാൻ ഡീലറായ സാലെഹ്‌ അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡൽ തിരികെ വിളിക്കുന്നതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാറുമൂലമാണ് തിരികെവിളിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ പ്രശ്നം കാരണം ത്രസ്റ്റ് പവർ പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ പ്രോഗ്രാം ക്രമീകരണത്തെ തുടർന്നാണിത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് തിരിച്ചുവിളിക്കൽ കാമ്പയിനെന്ന് മന്ത്രാലയം അറിയിച്ചു. തകരാറുകൾ പരിഹരിക്കാനും തുടർനടപടികൾക്കും ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ പരിശോധനയും സൗജന്യ അറ്റകുറ്റപ്പണി സേവനങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വാഹന ഉടമകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എല്ലാ നടപടികളും സുരക്ഷിതമായി നടപ്പാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉറപ്പുനൽകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്