
ദോഹ: സൈക്കിൾ യാത്രകൾ അപകടരഹിതമാക്കുന്നതിനും റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ കാമ്പയിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. സൈക്കിള്‍ യാത്രക്കാർ രാജ്യത്തെ ഗതാഗതനിയമങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷാ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. സുരക്ഷിത സൈക്കിള്‍ യാത്രയ്ക്കായി മന്ത്രാലയം ചില നിർദേശങ്ങളും മുന്നോട്ടുവെച്ചു.
സൈക്കിള്‍ യാത്രികർ നിശ്ചിത സൈക്കിള്‍ പാതകൾ ഉപയോഗിക്കുകയും റോഡിന്റെ വലതുവശം ചേർന്ന് മാത്രം സഞ്ചരിക്കുകയും വേണം. കൂടാതെ, ഹെൽമറ്റും റിഫ്ലക്ടിവ് വെസ്റ്റും ധരിക്കണം. അപകടസമയത്ത് തലക്കേൽക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാനും, രാത്രിയിലും പകലിലും സൈക്കിള്‍ യാത്രികരെ വ്യക്തമായി തിരിച്ചറിയാനും ഇത് സഹായിക്കും. പ്രകാശം കുറവുള്ള സമയങ്ങളിൽ സൈക്കിളിന്റെ മുന്നിലും പിന്നിലും ലൈറ്റുകൾ ഘടിപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam