
ദോഹ: രാജ്യത്തെ കാർ ഡീലർമാർ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ). പരസ്യങ്ങളിൽ കൂടുതൽ സുതാര്യത നിർബന്ധമാക്കുന്ന 2025 ലെ സർക്കുലർ നമ്പർ 1 ചട്ടം നടപ്പിലാക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വീഡിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
സർക്കുലർ അനുസരിച്ച് കാർ ഡീലർഷിപ്പുകൾ, സ്പെയർ പാർട്‌സുകളുടെയും അറ്റകുറ്റപ്പണി സേവനങ്ങളുടെയും നിരക്കുകൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകൾ സ്ഥാപിക്കണം. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം നമ്പർ (8) ലെ ആർട്ടിക്കിൾ (16) ലംഘിച്ചതിന് ജെറ്റൂർ കാറുകളുടെ ഡീലറായ അൽ വാഹ കമ്പനി താൽക്കാലികമായി അടച്ചുപൂട്ടുന്നതായി കഴിഞ്ഞ ഞായറാഴ്ച അറിയിച്ചിരുന്നു. സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും വിൽപ്പനാനന്തര സേവനം നൽകുന്നതിലെ കാലതാമസവും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ