ഖത്തറിൽ പുതുവർഷത്തെ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡിൽ വർണ്ണാഭമായ വെടിക്കെട്ടും ഡ്രോൺ ഷോയും

Published : Dec 28, 2025, 05:09 PM IST
qatar

Synopsis

ഖത്തറിൽ പുതുവർഷത്തെ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡിൽ വർണ്ണാഭമായ വെടിക്കെട്ടും ഡ്രോൺ ഷോയും. ലുസൈൽ ബൊളിവാർഡിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോർ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ദോഹ: സൗഹൃദത്തിന്‍റെയും ആഘോഷങ്ങളുടെയും പുത്തൻ പ്രതീക്ഷകളുമായി 2026-നെ വരവേൽക്കാൻ ഖത്തറിലെ ലുസൈൽ ബൊളിവാർഡ് ഒരുങ്ങുന്നു. ഡിസംബർ 31-ന് അർദ്ധരാത്രിയിൽ ആകാശത്ത് വിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പുതുവർഷ ആഘോഷങ്ങൾ ഡിസംബർ 31 വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെ നീണ്ടുനിൽക്കും. കൃത്യം അർദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ടും പൈറോഡ്രോൺ പ്രദർശനവും നടക്കുക. 

ലുസൈൽ ബൊളിവാർഡിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ, പ്രത്യേക സൗകര്യങ്ങളോടെ പരിപാടികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി 'അൽ മജ്‌ലിസ്' സോണുകളിൽ ടിക്കറ്റ് നിരക്കിൽ സീറ്റുകൾ ലഭ്യമാണ്. ഇതിനായുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോർ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് 300 ഖത്തർ റിയാലും 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 150 ഖത്തർ റിയാലും 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്.

മജ്‌ലിസ് വേദിയിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും പാനീയങ്ങളും, ഗിവ്‌അവേ വഴി പ്രത്യേക സമ്മാനങ്ങളും പരിപാടിക്കിടെ വിതരണം ചെയ്യും. കൂടാതെ പ്രൈവറ്റ് പാർക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും. ഡിസംബർ 31-ന് വൈകുന്നേരം 5 മണി മുതൽ മജ്‌ലിസ് ഏരിയയിലേക്ക് പ്രവേശനം അനുവദിക്കും. വെടിക്കെട്ടിന് പുറമെ ലൈവ് ഡിജെ, അക്രോബാറ്റിക് പ്രകടനങ്ങൾ, അറബിക് കലാപരിപാടികൾ, ലുസൈൽ ടവറുകളിൽ തെളിയുന്ന 3ഡി മാപ്പിംഗ്, ലേസർ ഷോകൾ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വൻ ജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നേരത്തെ തന്നെ സ്ഥലത്തെത്താൻ അധികൃതർ നിർദ്ദേശിക്കുന്നു. ലുസൈലിലെ ഐക്കണിക് ടവറുകളെ സാക്ഷിയാക്കി നടക്കുന്ന ഈ പുതുവർഷാഘോഷം ഖത്തറിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ILoveQatar.net സന്ദർശിക്കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരേ ശ്രദ്ധിക്കൂ, സുപ്രധാന മുന്നറിയിപ്പ് നൽകി വിമാനത്താവള അധികൃതർ, പുതുവർഷത്തിൽ തിരക്കേറും
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു