കമ്പനികൾക്ക് സുപ്രധാന നിർദ്ദേശം, മരുന്ന് പാക്കേജുകളിൽ ഇനി ബ്രെയിൽ ലിപിയും, അറിയിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Published : Nov 15, 2025, 10:49 AM IST
qatar health ministry

Synopsis

എല്ലാ മരുന്നുകളുടേയും പ്രധാന വിവരങ്ങൾ പാക്കേജിന്‍റെ പുറം വശത്ത് കാഴ്ചാ പരിമിതിയുള്ളവർക്കുള്ള പ്രത്യേക ലിപിയായ ബ്രെയിൽ ലിപിയിൽ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികൾക്ക്‌ നിർദ്ദേശം നൽകി ഖത്തർ. ഇത് സംബന്ധിച്ച സർക്കുലർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി.

ദോഹ: പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ മരുന്നുകളുടേയും പ്രധാന വിവരങ്ങൾ പാക്കേജിന്‍റെ പുറം വശത്ത് കാഴ്ചാ പരിമിതിയുള്ളവർക്കുള്ള പ്രത്യേക ലിപിയായ ബ്രെയിൽ ലിപിയിൽ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികൾക്ക്‌ നിർദ്ദേശം നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച സർക്കുലർ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. പദ്ധതി ക്രമേണ നടപ്പിലാക്കുകയും 2027 നവംബർ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ ആവശ്യമരുന്നുകൾക്കും ഈ ഉത്തരവ് നിർബന്ധമാകുകയും ചെയ്യും.

മരുന്നിന്റെ പേര്, അതിന്റെ രാസ ഘടകങ്ങൾ, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയിൽ ലിപിയിൽ അച്ചടിക്കണമെന്നാണ് സർക്കുലറിലെ വ്യവസ്ഥ. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ലേബൽ ചെയ്യുന്നതിനുള്ള ബ്രെയിലി നിബന്ധനകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാങ്കേതികമായ മാനദണ്ഡങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മരുന്നുകളെ സംബന്ധിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, അന്ധരോ കാഴ്ച പരിമിതി നേരിടുന്നവരോ ആയവർക്ക് ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ലഭ്യമാകുന്നതിനും, സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പ്, മരുന്ന് രജിസ്ട്രേഷൻ, പുതുക്കൽ, മാറ്റങ്ങൾ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഉത്തരവ് നടപ്പാക്കുന്നത് നിരീക്ഷിക്കും. നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഫാർമസികളിലും വെയർഹൗസുകളിലും പരിശോധനകൾ നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇലക്ട്രോണിക് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ സിസ്റ്റത്തിലും ബ്രെയിൽ ലിപി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ലഭ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം