
ദോഹ: ഒരു മാസക്കാലം നീണ്ടുനിന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ അവസാനിച്ചപ്പോൾ ഇത്തവണ എത്തിയത് 1.30 ലക്ഷത്തിലധികം സന്ദർശകർ. ചുട്ടുപൊള്ളുന്ന വേനൽകാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി, വേനൽക്കാല അവധി ആഘോഷമാക്കാൻ വിസിറ്റ് ഖത്തർ ഒരുക്കിയ മൂന്നാമത് ടോയ് ഫെസ്റ്റിവലിന് ചൊവ്വാഴ്ച കൊടിയിങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ടായി.
വിവിധ പരിപാടികൾ അരങ്ങേറിയ വർണാഭമായ സമാപന ചടങ്ങോടെയാണ് ഫെസ്റ്റിവൽ അവസാനിച്ചത്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷത്തെ പതിപ്പിൽ പുതിയ നിരവധി പരിപാടികളും ഉണ്ടായിരുന്നു. നാലു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ്, ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, ഫിറ്റ്‌നസ് സെഷനുകൾ എന്നിവ നടത്തി.
പെൺകുട്ടികൾക്ക് ഫാൻസി ഐലാൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്കൂൾ കുട്ടികൾക്ക് ക്യുട്ടിപൈ ലാൻഡ്, ഇൻഫ്ലറ്റബിൾ ഗെയിമുകൾക്കായി ഹൈപർ ലാൻഡ്, പ്രാധാന വേദിയിൽ വിവിധ ഷോകൾ, സമ്മർ ക്യാമ്പ്, ബാക്ക് ടു സ്കൂൾ പരിപാടികൾ, തുടങ്ങിയവ ഫെസ്റ്റിവലിൽ ഒരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ