
ദോഹ: ഖത്തർ സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സന്ദർശിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. വടക്കൻ സെക്ടറിലെ അൽ മസ്‌റൂഅ ജോയിന്റ് ഓപ്പറേഷൻ കമാൻഡിലാണ് അമീർ സന്ദർശനം നടത്തിയത്. കമാൻഡ് ആസ്ഥാനത്തെ സന്ദർശനത്തിനിടെ ഖത്തറിന്റെ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സൈനിക ഉദ്യോഗസ്ഥർ അമീറിന് വിശദീകരിച്ചു. അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ച രീതിയും സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളും അമീർ ചോദിച്ചറിഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സായുധസേനയുടെ മികവിനേയും കാര്യക്ഷമതയെയും സന്നദ്ധതയെയും അമീർ പ്രശംസിച്ചു. രാജ്യത്തെ സൈനിക, സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദിയും അറിയിച്ചു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനി, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ സന്ദർശനത്തിൽ അനുഗമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ