ന്യൂനമർദ്ദം; ഒമാനിൽ ഇടിയോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Published : Apr 01, 2026, 04:38 PM IST
oman rain

Synopsis

ഒമാനിൽ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ വീണ്ടും പ്രതികൂലമായി മാറുന്നു. സൗത്ത് അഷ്‌ഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യത

മസ്കറ്റ്: 'ഫുറാത്ത്' ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ ഒമാനിൽ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ വീണ്ടും പ്രതികൂലമായി മാറുന്നു. സൗത്ത് അഷ്‌ഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മണിക്കൂറുകളിൽ ഈ മേഖലകളിൽ വിവിധ തോതിൽ മഴ ലഭിക്കാനുള്ള സാധ്യത തുടരുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി. ചില ഇടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിയോടുകൂടിയ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പുതിയ അപ്ഡേറ്റുകൾക്ക് അനുസൃതമായി മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

സൗദിയിൽ മഴ തുടരും

സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി തിങ്കളാഴ്ച നൽകിയ അറിയിപ്പ് പ്രകാരം, സൗദിയിൽ മഴക്കാലം അതിെൻറ ഉച്ചസ്ഥായിയിലെത്തുന്നത് ഏപ്രിൽ മാസത്തിലാണ്. ഈ വർഷം ഏപ്രിലിൽ മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം തന്നെ ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെൽഫ് ഡ്രൈവ് വാഹനങ്ങൾക്ക് റിയാദിൽ പ്രത്യേക പാത സ്ഥാപിച്ചു
സംഘർഷം തുടരുന്നതിനിടെ യുഎഇ വിമാന കമ്പനികളുടെ സുപ്രധാന അറിയിപ്പ്, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഇറാൻ പൗരന്മാർക്ക് വിലക്ക്