
റിയാദ്: സെൽഫ് ഡ്രൈവ് വാഹനങ്ങൾക്ക് റിയാദ് നഗരത്തിൽ പ്രത്യേക പാത സ്ഥാപിച്ചു. ഹയാത്ത് മാളിനും റിയാദ് ഗാലറിക്കും ഇടയിലാണ് ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പുതിയ റൂട്ട് ആരംഭിച്ചത്. റിയാദ് പൊതുഗതാഗത അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളം സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ ഗതാഗത മേഖലയിൽ നടപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.
നേരിട്ടുള്ള സാങ്കേതിക മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും ഈ വാഹനങ്ങൾ ദിവസവും സർവിസ് നടത്തുക. യാത്രക്കാർക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡും ചുറ്റുപാടുകളും കൃത്യമായി നിരീക്ഷിക്കാനും ഗതാഗത മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനും ശേഷിയുള്ള അത്യാധുനിക സെൻസറുകൾ, കാമറകൾ, ഇൻറലിജൻറ് സിസ്റ്റങ്ങൾ എന്നിവ ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന നിയന്ത്രണ സാങ്കേതികവിദ്യകളും ഇതിെൻറ പ്രത്യേകതയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam