റിയാദിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ, കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തൊഴിലുടമ ഉടൻ തന്നെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിയാദ്: മലപ്പുറം വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ, കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തൊഴിലുടമ ഉടൻ തന്നെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പരേതനായ ഹബീബിന്റെയും സുഹ്റയുടെയും മകനാണ്. ഭാര്യ: റിൻഷ. ഫാത്തിമ നദ ഏക മകളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ, ഷംസു വടപുരം, ജാഫർ എമാടൻ, ബന്ധുവായ സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.


