
മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
വിവിധ തീവ്രതകളില്‍ മഴ പെയ്തേക്കുമെന്നും ചിലപ്പോള്‍ ഇടിയും, കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധനമായും മഴ മുന്നറിയിപ്പുള്ളത്.
ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 15മുതൽ 35 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക. ബുധനാഴ്ച അൽഹജർ പർവ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച്മുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്തേക്കും.
Read Also - 'ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി'; 18 വര്‍ഷമായി റഹീമിന്റെ വരവും കാത്ത് ഉറ്റ ചങ്ങാതി
ഇത് ഒമാൻ കടലിന്റെ തീര പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. വ്യാഴാഴ്ച വിവിധ ഇടങ്ങളിലായി അഞ്ച്മുതൽ 15 മില്ലിമീറ്റർവരെ മഴയും മണിക്കൂറിൽ 15മുതൽ35 കീ.മീറ്റർ വേഗതയിൽ കാറ്റും വീശാൻ സാധ്യത പ്രവചിക്കുന്നുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ