യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Published : Jun 21, 2019, 10:07 PM IST
യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Synopsis

മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് അറിയിപ്പ്.

അബുദാബി: കടുത്ത ചൂടിന് ആശ്വാസവുമായി യുഎഇയുടെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ഷാര്‍ജയിലെ അല്‍ മദാം, നസ്‍വ, ദുബായിലെ മര്‍ഗം, ലെഹ്‍ബാബ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. മഴയും പൊടിക്കാറ്റും കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ പരിഭ്രാന്തി പരത്തി ജനങ്ങളുടെ ഫോണുകളിലെത്തിയ അടിയന്തര സൈറൺ; സാങ്കേതിക തകരാറെന്ന് സ്ഥിരീകരിച്ച് അധികൃതർ
പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്നു; ഇറാന്‍റെ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി, യുഎഇയിൽ അലർട്ട്