കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

Published : Mar 16, 2025, 05:25 PM IST
കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

Synopsis

തെക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയോട് സംസാരിച്ച കേന്ദ്രത്തിന്‍റെ ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു. വരും ദിവസങ്ങളിൽ താപനില ക്രമേണ വർദ്ധിക്കുന്നതോടെ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ  വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also - ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ

അതേസമയം ഒമാനില്‍ തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

UAE Economy: എണ്ണയോ യുദ്ധമോ ബാധിക്കില്ല; യുഎഇ സമ്പദ്‌വ്യവസ്ഥയെ താങ്ങുന്ന 6 ശക്തികൾ
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല