യുഎഇയില്‍ മഴക്കാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം

By Web TeamFirst Published Oct 11, 2020, 9:34 PM IST
Highlights

ഒക്ടോബര്‍ 16ന് തുടങ്ങുന്ന മഴക്കാലം ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ 16ഓടെ മഴക്കാലത്തിന് തുടക്കമാവുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായിത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവുമുണ്ട്. ഒക്ടോബര്‍ 16ന് തുടങ്ങുന്ന മഴക്കാലം ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

മഴക്കാലത്തിന് ശേഷം രാജ്യം ശൈത്യകാലത്തിലേക്ക് കടക്കും. ഡിസംബര്‍ ആറ് വരെയുള്ള കാലയളവില്‍ രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ട്. വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായിത്തന്നെ കനത്ത മഴ ലഭിക്കുന്നുണ്ട്. 

click me!