കുവൈത്തിൽ റമദാൻ പരിശോധന കർശനമാക്കി, അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി

Published : Feb 18, 2026, 04:26 PM IST
ramadan inspections  in kuwait

Synopsis

റമദാൻ പരിശോധന കർശനമാക്കി. അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി. പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, ടേബിൾ ക്ലോത്തുകൾ  നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഉൽപ്പന്നങ്ങളാണ് വിറ്റിരുന്നത്.

കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ പരിശോധന ശക്തമാക്കി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 കടകൾക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, ടേബിൾ ക്ലോത്തുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഉൽപ്പന്നങ്ങളാണ് സ്ഥാപനങ്ങൾ വിറ്റിരുന്നത്. ഇത്തരത്തിൽ ഉപഭോക്താക്കളെ കബളിപ്പിച്ച കടകൾക്കെതിരെ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കനുസൃതമായി പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

അതേസമയം, വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പോ അനാവശ്യമായ വിലക്കയറ്റമോ നിലവിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മിക്ക വ്യാപാര സ്ഥാപനങ്ങളും അംഗീകൃത വില നിലവാരം പാലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വിപണിയിലെ വിലനിലവാരവും ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാനിൽ വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി മക്കയും മദീനയും
ഒരേ വേദിയിൽ 127 പേർ പുതുജീവിതത്തിലേക്ക്, ദുബായിൽ സർക്കാർ ജീവനക്കാരുടെ സമൂഹ വിവാഹം