
റിയാദ്: റമദാൻ മാസ ആരംഭത്തോടെ 102 രാജ്യങ്ങളിൽ ഈന്തപ്പഴ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് വിവിധ രാജ്യങ്ങളിൽ 700 ടണ്ണോളം ഈന്തപ്പഴം വിതരണം ചെയ്യുന്നത്. ഓരോ രാജ്യത്തിന്റെയും എംബസികൾ വഴി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ ഈന്തപ്പഴ വിതരണത്തിൽ നിന്ന് 200 ടണ്ണിന്റെ വർധനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്.
read more : ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീര്‍ ഇന്ന് ഇന്ത്യയിലെത്തും
റമദാൻ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികളോടുള്ള കരുതലിന് സൗദി നേതൃത്വത്തിനോട് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബുദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ശൈഖ് നന്ദി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈന്തപ്പഴങ്ങൾ അയയ്ക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ