50 ശതമാനം ട്രാഫിക് പിഴയിളവ് കാലാവധി നീട്ടി നല്‍കി റാസല്‍ഖൈമ പൊലീസ്

Published : Dec 24, 2020, 09:16 PM ISTUpdated : Dec 24, 2020, 09:24 PM IST
50 ശതമാനം ട്രാഫിക് പിഴയിളവ് കാലാവധി നീട്ടി നല്‍കി റാസല്‍ഖൈമ പൊലീസ്

Synopsis

ഡിസംബര്‍ രണ്ടുമുതല്‍ എട്ട് വരെയാണ് ഈ ആനുകൂല്യം ആദ്യം പ്രാബല്യത്തിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 23 വരെ നീട്ടി.

റാസല്‍ഖൈമ: പുതുവര്‍ഷത്തോടനുബന്ധിച്ച് 50 ശതമാനം ട്രാഫിക് പിഴയിളവ് നല്‍കുന്ന പദ്ധതി ജനുവരി മൂന്ന് വരെ നീട്ടി നല്‍കി റാസല്‍ഖൈമ പൊലീസ് വിഭാഗം. യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് ആദ്യം പിഴയിളവ് പ്രഖ്യാപിച്ചത്. ഡിസംബര്‍ രണ്ടുമുതല്‍ എട്ട് വരെയാണ് ഈ ആനുകൂല്യം ആദ്യം പ്രാബല്യത്തിലുണ്ടായിരുന്നത്.

എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 23 വരെ നീട്ടി. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 50 ശതമാനം ട്രാഫിക് പിഴയിളവ് അടുത്ത വര്‍ഷം ജനുവരി മൂന്ന് വരെ നീട്ടിയതായി പൊലീസ് അറിയിച്ചത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാനുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ