പുതുവർഷത്തിൽ റെക്കോർഡിടാൻ റാസൽഖൈമ, വിസ്മയ പ്രകടനം ഒരുങ്ങുന്നു, ആറു കിലോമീറ്റര്‍ നീളത്തിൽ 15 മിനിറ്റ് കരിമരുന്ന് പ്രയോഗം

Published : Dec 13, 2025, 06:35 PM IST
rasalkhaimah

Synopsis

ആറു കിലോമീറ്റര്‍ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം ഒരുക്കി ഗിന്നസ് വേൾഡ് റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി റാസൽഖൈമ. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ കരിമരുന്ന് പ്രയോഗങ്ങളിൽ ഒന്നായിരിക്കും ഇത്.

റാസൽഖൈമ: ആറു കിലോമീറ്റര്‍ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം നടത്തി പുതുവർഷത്തിൽ ഗിന്നഡ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി റാസൽഖൈമ.നൂതനമായ കരിമരുന്ന് പ്രയോഗങ്ങളും ആകർഷകമായ പ്രകാശമുള്ള ഡ്രോണുകളും ലേസറുകളും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ പ്രകടനം. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ കരിമരുന്ന് പ്രയോഗങ്ങളിൽ ഒന്നായിരിക്കും ഇത്.

മർജാൻ ദ്വീപ് മുതൽ അൽ ഹംറ വരെയുള്ള ആറ് കിലോമീറ്റർ ദൂരത്താണ് വെടിക്കെട്ട് ഒരുക്കുന്നത്. നീളം കൂടിയ വെടിക്കെട്ട് എന്ന വിഭാഗത്തിലായിരിക്കും റാസൽഖൈമ റെക്കോർഡിടുക. പൈറോ, ലേസർ ഡ്രോണുകൾ ഉൾപ്പെടെ 2,300-ൽ അധികം ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർക്കും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി 13 ഗിന്നസ് വേൾഡ് റെക്കോർഡ് റാസൽഖൈമ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ രാത്രി എട്ടിനും അർധ രാത്രിയുമായി 2 തവണ വെടിക്കെട്ടുണ്ടാകും. രാത്രി കോർണിഷ് അൽകവാസിമിലും അർധരാത്രി മർജാൻ ഐലൻഡിലും അൽഹംറ ബേയിലുമായിട്ടായിരിക്കും വെടിക്കെട്ട്.

ആഘോഷങ്ങളുടെ സമയക്രമം

ഈ വർഷം റാസൽഖൈമയിൽ രണ്ട് വെടിക്കെട്ട് പ്രദർശനങ്ങളാണുള്ളത്. ആദ്യ പ്രദർശനം രാത്രി എട്ട് മണിക്ക് കോർണിഷ് അൽ ഖവാസിമിന് മുകളിലായി നടക്കും. പ്രധാന പ്രദർശനം അർദ്ധരാത്രി 12 മണിക്ക് മുതൽ 15 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

റാസൽഖൈമ പുതുവത്സര ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. പുതുവർഷാഘോഷ പരിപാടികൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫെസ്റ്റിവൽ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർ www.raknye.comവെബ്സൈറ്റിൽ വാഹനത്തിന്‍റെ വിശദാംശങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വെബ്സൈറ്റിൽ ലൈവായി കാണാനും അവസരമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്