യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതായി സെഹ അധികൃതര്‍

Published : Sep 10, 2020, 07:44 PM ISTUpdated : Sep 10, 2020, 07:45 PM IST
യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതായി സെഹ അധികൃതര്‍

Synopsis

ട്വിറ്ററിലൂടെയാണ് സെഹ അധികൃതര്‍ ഈ വിവരം പുറത്തുവിട്ടത്. എല്ലാ സെഹ പരിശോധനാ കേന്ദ്രങ്ങളിലും 250 ദിര്‍ഹത്തിനാവും ഇനി കൊവിഡ് പിസിആര്‍ പരിശോധന നടത്തുക.

അബുദാബി: നേസല്‍ സ്വാബ് വഴി കൊവിഡ് പിസിആര്‍ പരിശോധ നടത്തുന്നതിനുള്ള നിരക്ക് കുറച്ചെന്ന് അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനിയായ സെഹ അറിയിച്ചു. വ്യാഴാഴ്ചയാണ് നേസല്‍ സ്വാബ് കൊവിഡ് പിസിആര്‍ ടെസ്റ്റ് നിരക്ക് 250 ദിര്‍ഹമായി കുറച്ച വിവരം സെഹ അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് സെഹ അധികൃതര്‍ ഈ വിവരം പുറത്തുവിട്ടത്. എല്ലാ സെഹ പരിശോധനാ കേന്ദ്രങ്ങളിലും 250 ദിര്‍ഹത്തിനാവും ഇനി കൊവിഡ് പിസിആര്‍ പരിശോധന നടത്തുക. സെഹ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും സെഹ ശൃംഖലയില്‍പ്പെടുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ നിരക്കാകും ഇനി മുതല്‍ ഈടാക്കുക. അബുദാബി കോര്‍ണിഷ്, സായിദ് സ്‌പോര്‍ട്‌സ് സിറ്റി എന്നിവ ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളിലായി 20 സ്‌ക്രീനിങ് കേന്ദ്രങ്ങളാണ് സെഹയ്ക്കുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ