യുഎഇയിലെ സ്വകാര്യ മേഖലയ്‍ക്ക് റമദാന്‍ മാസത്തെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

Published : Mar 15, 2022, 10:33 PM IST
യുഎഇയിലെ സ്വകാര്യ മേഖലയ്‍ക്ക് റമദാന്‍ മാസത്തെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

Synopsis

എല്ലാ ദിവസവും ജോലി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്‍ക്ക് റമദാന്‍ മാസത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. എല്ലാ ദിവസവും ജോലി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 


അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള (ministries and federal authorities) റമദാൻ മാസത്തിലെ (Month of Ramadan) ഔദ്യോഗിക പ്രവൃത്തി സമയം (official working hours) യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും  അധികൃതര്‍ കണ്ടെത്തും.


ദുബൈ: ദുബൈയില്‍ പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 6,00,000 ദിര്‍ഹം കവര്‍ന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കും അഞ്ച് വര്‍ഷം തടവും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതിയുടെ (Dubai Criminal Court) ഉത്തരവ്. വ്യവസായിയുടെ അംഗരക്ഷകനായി ജോലി ചെയ്‍തിരുന്ന ആഫ്രിക്കക്കാരനും പ്രതികളില്‍ ഉള്‍പ്പെടുന്നു.

നാദ് അല്‍ ഷെബയിലെ വ്യവസായിയുടെ വസതിയില്‍ കയറാന്‍ അംഗരക്ഷകന്‍ മറ്റ് പ്രതികളെ അനുവദിക്കുകയായിരുന്നു.  വാഹനത്തില്‍ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പ്രതികള്‍ മോഷ്‍ടിച്ചത്. മോഷണ വിവരം ശ്രദ്ധയില്‍പെട്ടപ്പോള്‍ വ്യവസായി തന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് അംഗരക്ഷകനും മോഷണത്തില്‍ പങ്കുള്ളതായി മനസിലായതെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെയും കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്‍തു. 

ചോദ്യം ചെയ്യലില്‍ അംഗരക്ഷകന്‍ കുറ്റം സമ്മതിച്ചു. മോഷണത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ പേരുകള്‍ കൂടി ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്‍തു. വ്യവസായി കാറിനുള്ളില്‍ പണം ഒളിപ്പിച്ച് വെച്ചതായിരുന്നുലെന്നും ഇയാള്‍ മൊഴി നല്‍കി. മോഷണം നടന്നതിന് പിന്നാലെ തന്റെ വിഹിതമായി 1,50,000 ദിര്‍ഹം കൈപ്പറ്റുകയും അത് നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. ബാക്കി തുക മറ്റുള്ളവര്‍ തുല്യമായി വീതിച്ചെടുക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ