സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

Published : Mar 15, 2022, 09:09 PM IST
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

Synopsis

കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. 

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. 

കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദുബൈ: ജോലി തേടി സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ മലയാളി നിര്യാതനായി. കല്ലമ്പലം വെള്ളൂര്‍കോണം മരുതിക്കുന്ന് അനീസ മന്‍സില്‍ അസീമുദ്ദീന്‍ ബഷീര്‍ (41) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പിതാവ് - ബഷീര്‍. മാതാവ് - റബീബ ബീവി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.  

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളെ സ്‍കൂളില്‍ കൊണ്ടാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പിതാവ് - കുഞ്ഞൂട്ടി. മാതാവ് - ഫാത്തിമ. ഭാര്യ - സഫിയ. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.എഫ് മുഹൈസിന യൂണിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. 


റിയാദ്: അർബുദ രോഗ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പിൽ വീട്ടിൽ ടി. താജുദ്ദീൻ (53) ആണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ അബ്ദുറഹ്മാൻ, മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്, മക്കൾ: സിയാനതജ്‌ലിൻ, ഫാത്തിമത്തുൽ ലിയാന. 

മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീർ കളത്തിൽ, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.


റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കൊല്ലം, കടക്കൽ, പാങ്ങലുകാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) മരിച്ചത്. 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോയിട്ട് പുതിയ വിസയിൽ അടുത്തിടെയാണ് തിരിച്ചെത്തിയത്.

ദമ്മാമിലെ ഷിപ്പിങ് കമ്പനിയിൽ മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭക്ഷണം കഴിച്ച്, പതിവുപോലെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശേഷം രാത്രി സ്വന്തം റൂമിൽ ഉറങ്ങാൻ പോയ ആൾ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഒപ്പം താമസിച്ചിരുന്നയാൾ രാവിലെ ആറ് മണിക്ക് ജോലിക്ക് പോയിരുന്നു. രാധാകൃഷ്ണന് എട്ട് മണിമുതലാണ് ജോലി. 

സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു
40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ