
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങി. സംസ്ഥാനത്തെ കൊവിഡ് വിവരങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
നിക്ഷേപ സുരക്ഷയോടെയൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam