
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ അനുസരിച്ച് 272 ദശലക്ഷം വരും ലോകത്തിലെ പ്രവാസികളുടെ എണ്ണം. ഇതിൽ 6.4% ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ വംശജരാണ് അന്താരാഷ്ട്ര കുടിയേറ്റത്തിൽ മുന്നിൽ, 17.5 ദശലക്ഷമാണ് പ്രവാസി ജനസംഖ്യ. ഈ പ്രവാസികൾ അയക്കുന്ന പണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വളരെ നിർണായകമാണ്. സേവിങ്സ്, മൂലധനം, നിക്ഷേപം... നിരവധിയാണ് പ്രവാസികളുടെ പണം നിയന്ത്രിക്കുന്ന മേഖലകൾ.
രണ്ട് രീതിയിലാണ് ഇന്ത്യൻ പ്രവാസികളെ തരംതിരിക്കാനാകുക: എൻ.ആർ.ഐ. അഥവാ നോൺ റെസിഡന്റ് ഇന്ത്യൻ, ഒ.സി.ഐ. അഥവാ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് അധികവും പ്രവാസികളുള്ളത്. യു.എസ്.എ., യു.കെ., കാനഡ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലേക്കുള്ള പ്രധാന വിദേശ കറൻസി ഒഴുക്ക് പ്രവാസികൾ അയക്കുന്ന പണമാണ്. യു.എ.ഇ. പോലെയുള്ള രാജ്യങ്ങളിൽ നിന്ന് പണമയക്കുന്നവർ വെസ്റ്റേൺ യൂണിയൻ പോലെയുള്ള വിശ്വസ്തമായ സേവനദാതാക്കളെയാണ് ആശ്രയിക്കുന്നത്. മികച്ച ഓൺലൈൻ വിനിമയ നിരക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ചാനലുകളുമാണ് മണി ട്രാൻസ്ഫർ കമ്പനികളെ പ്രവാസികളോട് അടുപ്പിക്കുന്നത്.
ജി.ഡി.പി. - വിദേശ റിസർവ്
മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് പ്രവാസികൾ, പക്ഷേ, വളരെ നിർണായകമാണ് അവരുടെ പങ്ക്. പ്രവാസികൾ അയക്കുന്ന പണം അവരുടെ കുടുംബങ്ങളെ മാത്രമല്ല രാജ്യത്തിന്റെ ബാലൻസ് ഓഫ് പേയ്മെന്റ്സിനെക്കൂടെ സ്വാധീനിക്കുന്നു. ലോകബാങ്ക് നൽകുന്ന ഒരു കണക്ക് പ്രകാരം ഇന്ത്യയിലേക്കുള്ള മണി ട്രാൻസ്ഫർ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 1970ൽ വെറും 120 മില്യൺ ഡോളർ ആയിരുന്നു മണി ട്രാൻസ്ഫർ. ഇന്ന് അത് 87 ബില്യൺ ഡോളർ ആയി മാറി.
ഇന്ത്യയിൽ കേരളമാണ് ഏറ്റവും അധികം പണം സ്വീകരിക്കുന്ന സംസ്ഥാനം. രാജ്യത്ത് എത്തുന്ന മൊത്തം വിദേശ റെമിറ്റൻസിന്റെ 19% കേരളത്തിലേക്കാണ്. യു.എ.ഇ.യിൽ ജീവിക്കുന്ന മലയാളികൾ അവരുടെ വരുമാനത്തിൽ നിന്ന് നല്ലൊരു പങ്ക് വീട്ടിലേക്ക് അയക്കുന്നു. ഇതാണ് കേരളത്തെ ഈ പട്ടികയിൽ ഒന്നാമതാക്കുന്നത്. പണം അയക്കുന്നവർ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ അത് ട്രാൻസ്ഫർ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇതിന് ഓൺലൈൻ റെമിറ്റൻസ് സംവിധാനങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തുന്നു. വെസ്റ്റേൺ യൂണിയൻ പോലെ വിശ്വസ്തമായ കമ്പനികളാണ് പ്രവാസികളുടെ ആശ്രയം. WU.com വെബ്സൈറ്റിലൂടെയും ഐ.ഒ.എസ്., ആൻഡ്രോയ്ഡ് ആപ്പുകളിലൂടെയും ഓൺലൈനായി കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് പണം അയക്കാനാകും.
എൻ.ആർ.ഐ.കൾ നടത്തുന്ന വിദേശ കറൻസി വിനിമയം രാജ്യത്തിന്റെ വിദേശ എക്സ്ചേഞ്ച് പൂൾ വലുതാക്കാനും വിദേശ കറൻസിയുടെ വലിയ തോതിലുള്ള ഒഴുക്ക് നിലനിർത്താനും സഹായിക്കും. രാജ്യത്തെ മൊത്തം ഫോറിൻ എക്സ്ചേഞ്ച് റിസർവിന്റെ 25% വിദേശത്ത് നിന്നുള്ള പണം അയക്കലിലൂടെ ലഭിക്കുന്നതാണ്. പ്രവാസികൾ അയക്കുന്ന പണം ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നു. ഇത് വിപണിയിൽ പ്രതിഫലിക്കുന്നതിലൂടെ മെച്ചപ്പെട്ട ഡിമാൻഡും സപ്ലൈയും ഉറപ്പാക്കാനും കഴിയുന്നു.
പ്രവാസികളുടെ പണം സാമ്പത്തിക ഞെരുക്കങ്ങൾ തടയുന്നതിനൊപ്പം ബിസിനസ് നിക്ഷേപം, മുതിർന്ന പൗരന്മാർക്കുള്ള സാമൂഹിക സുരക്ഷ, അടിയന്തരഘട്ടങ്ങളെ നേരിടാനുള്ള സേവിങ്സ് എന്നിങ്ങനെയെല്ലാം ഉപകാരപ്പെടുന്നുണ്ട്. പ്രവാസികളുടെ സേവിങ്സ് എപ്പോഴും നാട്ടിലെ അവരുടെ കുടുംബങ്ങളിലേക്കാണ് എത്തുന്നത്. പ്രത്യേകിച്ചും യു.എ.ഇ. പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ വേഗത്തിലും സുതാര്യമായ രീതിയിലും പണം കൈമാറാൻ കഴിയുന്ന സേവനദാതാക്കളെ ആശ്രയിക്കുന്നു. വെസ്റ്റേൺ യൂണിയൻ നൽകുന്ന ഡിജിറ്റൽ മണി ട്രാൻസ്ഫർ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് 130 രാജ്യങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും പണം അയക്കാൻ സഹായിക്കും. ഏതാണ്ട് 200-ന് മുകളിൽ രാജ്യങ്ങളിൽ ക്യാഷ് പേ-ഔട്ട് സൗകര്യവും ലഭ്യമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ഉപയോക്താക്കൾക്ക് പണം അയക്കാനാകും.
രാജ്യനിർമ്മിതിയിൽ എൻ.ആർ.ഐ.കൾക്കുള്ള പങ്ക്
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ വലിയ മാറ്റമാണ് പ്രവാസികൾക്ക് വരുത്താൻ കഴിയുക. ഇപ്പോൾ വ്യാപകമായി പ്രവാസികൾ ഇന്ത്യയിൽ മാർക്കറ്റ് ഡെവലപ്മെന്റ് മേഖലയിൽ പങ്കെടുക്കുന്നുണ്ട്. ഔട്ട്സോഴ്സിങ്, ടെക്നോളജി ട്രാൻസ്ഫർ, ടൂറിസം എന്നിവ ഈ ഗണത്തിൽപ്പെടുന്നവയാണ്.
വർഷങ്ങളായി ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള മണി ട്രാൻസ്ഫറിന്റെ കേന്ദ്രമാണ്. കൊവിഡ് മഹാമാരിക്ക് ശേഷം വളരെ ചെറിയ തോതിലുള്ള റെമിറ്റൻസിലും വർധനയുണ്ട്. ഓരോരുത്തർക്കും ഇണങ്ങുന്ന രീതിയിൽ പണം അയക്കാനുള്ള സൗകര്യം നൽകുന്ന മണി ട്രാൻസ്ഫർ സേവനങ്ങളാണ് ഇതിന് കാരണം. മണി ട്രാൻസ്ഫർ എണ്ണം കൂടുമ്പോൾ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ വിദൂരമായ സ്ഥലങ്ങളിലേക്ക് പണം അയക്കാൻ കഴിയുന്ന കമ്പനികളാണ് പ്രവാസികൾ തെരയുന്നത്. ഇതിന് ഉതകുന്ന ഒരു ചോയ്സ് ആണ് വെസ്റ്റേൺ യൂണിയൻ.
സൗകര്യപ്രദമായി പണം ട്രാൻസ്ഫർ ചെയ്യാം എന്നതിനൊപ്പം വിശ്വാസ്യതയും വെസ്റ്റേൺ യൂണിയൻ ഉറപ്പാക്കുന്നു. വെസ്റ്റേൺ യൂണിയന്റെ ഡിജിറ്റൽ സർവീസുകളിൽ ഏറ്റവും പുതിയ എക്സ്ചേഞ്ച് റേറ്റുകൾ, പെൻഡിങ് ട്രാൻസാക്ഷനുകൾ, നിങ്ങൾ മുൻപ് നടത്തിയ ട്രാൻസാക്ഷാനുകൾ എന്നിവ അറിയാനാകും. സ്വന്തം മണി ട്രാൻസ്ഫറുകൾ ട്രാക്ക് ചെയ്യാനും പണം സ്വീകരിക്കുന്നയാൾക്ക് ലഭ്യമായ പേ-ഔട്ട് സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും ഡിജിറ്റൽ സേവനം ഉപകരിക്കും. ഇതിനെല്ലാം പുറമെ 24 മണിക്കൂറും പിന്തുണ നൽകുന്ന കസ്റ്റമർ സപ്പോർട്ടും വെസ്റ്റേൺ യൂണിയൻ ഉറപ്പുനൽകുന്നു.
കേരളത്തിന്റെ ഉയർന്ന ജീവിതനിലവാരത്തിലും സമ്പദ് വ്യവസ്ഥയിലും പ്രവാസികൾക്കുള്ള പങ്ക് ചെറുതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിന്റെ വികസന ചരിത്രം കുടിയേറ്റക്കാരുമായി ഇഴചേർന്നു കിടക്കുന്നു. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം കണക്കിലെടുത്താൽ 36.3% വിദേശത്ത് നിന്നുള്ള പണം അയക്കലിലൂടെയാണെന്ന് കാണാം. ഇതേ കാരണം കൊണ്ടു തന്നെ ചെലവ് കുറഞ്ഞ, സമയ നഷ്ടം ഇല്ലാത്ത, ലളിതവും സുതാര്യവുമായ മണി ട്രാൻസ്ഫർ സേവനദാതാക്കളെ പ്രവാസികൾ ആശ്രയിക്കേണ്ടത് അത്യാവശ്യവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ