കുവൈത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; നിരവധി കേസുകള്‍ സ്ഥിരീകരിച്ചു

Published : Oct 27, 2022, 09:22 AM IST
കുവൈത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; നിരവധി കേസുകള്‍ സ്ഥിരീകരിച്ചു

Synopsis

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പിന്നീട് ഇങ്ങോട്ട് നിരവധി ജനിതക വ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തില്‍ കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB)  സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിരവധി രാജ്യങ്ങളിലും മേഖലയിലെ തന്നെ ചില രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പിന്നീട് ഇങ്ങോട്ട് നിരവധി ജനിതക വ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡിനെതിരായ പൊതു ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാറിയിട്ടില്ലെന്നും വൈറസിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Read More - കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിലും കൊവിഡ് 19ന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചിരുന്നു. വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്.

Read More -  പീഡിപ്പിക്കപ്പെട്ടത് പ്രവാസി കുട്ടികള്‍; 50ലേറെ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍

ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച്, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണം. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട