ഗള്‍ഫിൽ സാമ്പത്തിക പ്രതിസന്ധിയില്ല, അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തുമെന്ന് സൗദി ധനമന്ത്രി

Published : Oct 27, 2022, 10:40 AM ISTUpdated : Oct 27, 2022, 11:21 AM IST
ഗള്‍ഫിൽ സാമ്പത്തിക പ്രതിസന്ധിയില്ല, അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തുമെന്ന് സൗദി  ധനമന്ത്രി

Synopsis

ഗൾഫ് രാജ്യങ്ങൾ അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തും. സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ സുസ്ഥിരത കൈവരിക്കാനുളള ഒരുക്കങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്.

റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. യുക്രൈന്‍ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങൾ അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തും. സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ സുസ്ഥിരത കൈവരിക്കാനുളള ഒരുക്കങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നത്. യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പിന് പുറമെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ദൃശ്യമാകുമെന്നും ധനമന്ത്ര മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പണപ്പെരുപ്പം പല ലോക രാജ്യങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങള്‍ക്ക് ധനസഹായം ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും പരസ്പരം ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടാകണം. ഒലിയ കടബാധ്യതയില്‍ മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ചില രാജ്യങ്ങള്‍ക്കുളളത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അന്താരാഷ്ട്ര സംഘടന, ജി 20 രാജ്യങ്ങള്‍ ളന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധിയുളള രാജ്യങ്ങളെ സഹായിക്കാന്‍ സൗദി അറേബ്യ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

Read More -  ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

സന്ദർശന വിസകളുടെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ്

റിയാദ്: വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ (വ്യക്തിയോ സ്ഥാപനങ്ങളുടെയോ) ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. 

Read More - സൗദിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് അധ്യാപകര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്