ഭരണഘടനക്കായി ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനവുമായി ബഹ്റൈനില്‍ റിപ്പബ്ലിക് ദിന സംഗമം

By Web TeamFirst Published Jan 28, 2020, 1:15 PM IST
Highlights

ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊള്ളുമെന്ന ദൃഢ പ്രതിജ്ഞയെടുത്തത്.

മനാമ:  ഭരണഘടന അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനില്‍ റിപ്പബ്ലിക് ദിന സംഗമം. ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊള്ളുമെന്ന ദൃഢ പ്രതിജ്ഞയെടുത്തത്. 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്.

ഷിജു കോളിക്കണ്ടി, രാജന്‍ പയ്യോളി എന്നിവരുടെ നേതൃത്വത്തിലുളള ചിത്രാവിഷ്‌കാരത്തോടെയാണ് സംഗമം തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളും ഭരണഘടയുടെ പ്രാധാന്യവും വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. 71 വിദ്യാര്‍ത്ഥികളൊന്നിച്ച് നടത്തിയ ദേശീയഗാനാലാപനവും ശ്രദ്ധേയമായി. ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സമസ്ത, സിംസ്, ഐ.സി.എഫ്, ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍, പ്രേരണ,  ഭൂമിക,  ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍,  കെ.എന്‍.എം ബഹ്റൈന്‍ ചാപ്റ്റര്‍,  ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട്, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, പടവ്, മൈത്രി, തണല്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

മഹേഷ് മൊറാഴ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. സുബൈര്‍ കണ്ണൂര്‍ ആശംസയും രാജു കല്ലുംപുറം പ്രതിജ്ഞയും ചൊല്ലി. ബിനു കുന്നന്താനം സ്വാഗതവും എസ്.വി.ജലീല്‍ നന്ദിയും പറഞ്ഞു. എബ്രഹാം ജോണ്‍,  സേവി മാത്തുണ്ണി, എസ്.എം.അബ്ദുല്‍ വാഹിദ്, ഇ.എ.സലീം, ഷെമിലി പി ജോണ്‍, കെ.ടി. സലീം, എന്‍.പി.ബഷീര്‍, ദിജീഷ്, സഈദ് റമദാന്‍, പങ്കജ് നഭന്‍, മുഹമ്മദ് ഷാഫി, നിസാര്‍ കൊല്ലം, അജിത് മാര്‍ക്‌സി, ഷംസു പൂക്കയില്‍, സൈഫുല്ല കാസിം, ബദറുദ്ദീന്‍, നൂറുദ്ദീന്‍,ഗഫൂര്‍ കൈപമംഗലം, ചാള്‍സ് ആലുക്ക തുടങ്ങിയവര്‍ നേത്വത്വം നല്‍കി.

click me!