
ദുബായ്: നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും മിഡില്‍ ഈസ്റ്റുമായും ഏഷ്യയുമായും ഉഭയ കക്ഷി ബന്ധം വളര്‍ത്തിയെടുക്കുന്നതിലെ തന്ത്രപരമായ ശ്രദ്ധ നല്‍കുന്നതിന്റെയും ഭാഗമായി ദക്ഷിണ അമേരിക്കന്‍ രാജ്യമായ റിപ്പബ്ളിക് ഓഫ് പരാഗ്വേ എക്സ്പോ 2020യില്‍ ഡിസംബര്‍8ന് നിക്ഷേപ ഫോറത്തിന് ആതിഥേയത്വം വഹിച്ചു.
അംബാസഡറും ഇന്‍വെസ്റ്റ്മെന്റ് ആന്റ് നെറ്റ്വര്‍ക് റെഡിയെക്സ് നാഷണല്‍ ഡയറക്ടറുമായ എസ്റ്റെഫാനിയ ലാറ്റര്‍സ, ഇന്‍വെസ്റ്റ്മെന്റ് ആന്റ് എക്സ്പോര്‍ട്സ് നെറ്റ്വര്‍ക് റെഡിയെക്സ് അട്രാക്ഷന്‍ ഡയറക്ടര്‍ ഫെഡെറികോ സോസ ഒറ്റീരിയോ, എക്സ്പോ 2020യിലെ പരാഗ്വേ പവലിയന്‍ ജനറല്‍ കമ്മീഷണര്‍ ജോസ് അഗ്വേറ അവില എന്നിവര്‍ യുഎഇ ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു. അംബാസഡര്‍ എസ്റ്റെഫാനില ലാറ്റര്‍സ തന്റെ മുഖ്യ പ്രഭാഷണത്തില്‍, രാജ്യത്തിന്റെ നിക്ഷേപക-ഇക്കോ സിസ്റ്റം സംബന്ധിച്ച് എടുത്തു പറഞ്ഞു. ''പരാഗ്വേയില്‍ ജീവിക്കാനോ രാജ്യം സന്ദര്‍ശിക്കാനോ തീരുമാനിക്കുന്ന നിക്ഷേപകര്‍ക്ക് ബിസിനസ് സൗഹൃദ അന്തരീക്ഷവും മികച്ച ജീവിത നിലവാരവുമുണ്ട്. ലീഷര്‍, സ്പോര്‍ട്സ്, ഏറ്റവും ആകര്‍ഷകമായ ഇക്കോ ടൂറിസം, സാഹസിക യാത്രാനുഭവങ്ങള്‍ എന്നിവയില്‍ പരാഗ്വേ അവസരങ്ങളുടെ ഒരു നിര തന്നെ വാഗ്ദാനം ചെയ്യുന്നു'' -അംബാസഡര്‍ വ്യക്തമാക്കി.
കൂടാതെ, രാജ്യത്തിന് അതിന്റെ പ്രദേശത്തെ രണ്ട് പ്രധാന നദികളുടെ സംഗമ സ്ഥാനവും ബ്രസീല്‍ പോലുള്ള മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലേക്കും വിപണികളിലേക്കും പ്രവേശനം നല്‍കുന്ന ഇടവുമായ ഇന്റര്‍ ഓഷ്യാനിക് ഇടനാഴിയിലാണ് അര്‍ജന്റീനക്കൊപ്പം ഇത് സ്ഥിതി ചെയ്യുന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, രാജ്യത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളതെന്ന് കാണാം. പരാഗ്വേയ്ക്ക് യുവത്വവും മത്സര ശേഷിയുമുള്ള മനുഷ്യ വിഭവ ശേഷിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പരാഗ്വേ റിപ്പബ്ളിക്കിന് 2021നും 2024നുമിടയില്‍ ലാറ്റിനമേരിക്കയില്‍ വലിയ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകം ആരോഗ്യ അടിയന്തിരാവസ്ഥയോട് പോരാടുമ്പോള്‍ പോലും സമ്പദ് വ്യവസ്ഥ ബാഹ്യ ഘടകങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. സ്വത്തവകാശ ഗ്യാരണ്ടി, ദേശീയ-വിദേശ നിക്ഷേപങ്ങളുടെ തുല്യ പരിഗണന, വിനിമയ സ്വാതന്ത്ര്യം, സ്വതന്ത്ര വ്യാപാരം എന്നിവയ്ക്കൊപ്പം ഈ മേഖലയിലെ ഏറ്റവും താഴ്ന്ന പരോക്ഷ-കോര്‍പറേറ്റ് നികുതി നിരക്കുകളും നടപ്പാക്കാനായതില്‍ രാജ്യം അഭിമാനിക്കുന്നു.പരാഗ്വേയില്‍ നിക്ഷേപം നടത്തുന്നതിന്റെ നേട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കവേ, പരാഗ്വേ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നുവെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുവെന്നും അംബാസഡര്‍ എസ്റ്റെഫാനിയ അഭിപ്രായപ്പെട്ടു. 70,000 യുഎസ് ഡോളറില്‍ താഴെയുള്ള നിക്ഷേപം സ്ഥിര താമസം സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും.
നിക്ഷേപകര്‍ക്ക് വിപുലമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്തിനുണ്ട്. അതില്‍ ദേശീയ നികുതികള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യല്‍, നിക്ഷേപത്തിന്റെ തരമനുസരിച്ച് 20 വര്‍ഷം വരെ നികുതി സ്ഥിരതയിലെ ഉറപ്പ്, വില്‍പനയിലെ വാറ്റ് കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രാദേശിക വിപണിയും റിയല്‍ എസ്റ്റേറ്റ് നികുതി കുറയ്ക്കലും ഫാക്ടറികളുടെ വികസനത്തില്‍ വ്യാവസായിക പേറ്റന്റുകള്‍, വികസനം സൃഷ്ടിക്കേണ്ട മേഖലകളില്‍ വ്യാവസായിക കമ്പനികളുടെ സ്ഥാപനം ഉത്തേജിപ്പിക്കല്‍എന്നിവ തൊഴിലവസരങ്ങളും സാമൂഹികവും സാമ്പത്തികവുമായ ക്ഷേമവും ആവശ്യപ്പെടുന്നു.
ജലം, പുനരുപയോഗ ഊര്‍ജം, മൊബിലിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 'സുസ്ഥിര വികസന അവസരങ്ങള്‍ സൃഷ്ടിക്കുക' എന്ന പ്രമേയത്തിന് കീഴിലുള്ള എക്സ്പോ 2020യില്‍ പരാഗ്വേ പങ്കെടുക്കുന്നുവെന്നത് ശ്രദ്ധയ കാര്യമാണ്. ഭക്ഷണവും ജലവൈദ്യുതിയുമാണ് പരാഗ്വേയുടെ പ്രധാന കയറ്റുമതി. കൂടാതെ, ലോകത്ത് ഏറ്റവും മികച്ച സോയാബീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് പരോഗ്വേയാണ്. എക്സ്പോ ദുബായില്‍ 'ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലം' ആയി റാങ്ക് ചെയ്യപ്പെട്ട പരാഗ്വേ, പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ നിക്ഷേപ സാധ്യതകളും ജലത്തിന്റെ തന്ത്രപരമായ സാധ്യതകളും പര്യവേക്ഷണം ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam