ഇനി മുതൽ ഉംറ വിസകൾക്ക് താമസ കരാർ നിർബന്ധം

Published : Jun 13, 2025, 08:04 AM IST
hajj

Synopsis

മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണം

റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂ. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവിസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്. ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. ടൂറിസം മന്ത്രാലയത്തിെൻറ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അങ്ങനെയുള്ള കേന്ദ്രങ്ങളുമായാണോ കരാർ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഉംറ വിസ അനുവദിക്കുന്ന നടപടിയിലേക്ക് കടക്കൂ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം