
മസ്കറ്റ്: ഒക്ടോബര്‍ ഒന്നുമുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്ക് ഒമാനിലേക്ക് മടങ്ങാമെന്ന് കൊവിഡ് 19 മൂലമുണ്ടായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ അല്‍ സൈദ് ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
എന്നാല്‍ ഒമാനിലേക്ക് മടങ്ങിയെത്തുന്നവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും 14 ദിവസത്തെ ക്വാറന്‍റീനില്‍ പോകേണ്ടതുണ്ടെന്നും കമ്മിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഒക്ടോബര്‍ ഒന്നിനാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam