
മനാമ: ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ (Covid precautions) പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനുള്ള കര്‍ശന പരിശോധന തുടരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയെടുത്തു. തലസ്ഥാന നഗരത്തില്‍ കൊവിഡ് നിബന്ധന പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു (Restaurant closed).
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റും വ്യവസായ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോരിറ്റിയുമെല്ലാം സംയുക്തമായാണ് പരിശോധന നടത്തുന്നത്. വ്യാഴാഴ്‍ച മാത്രം 183 റസ്റ്റോറന്റുകളില്‍ പരിശോധനാ സംഘമെത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒരു സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്‍തു. പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകളിലും സ്‍ത്രീകള്‍ക്കായുള്ള സലൂണുകളിലും കൊവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തുന്നതായി കണ്ടെത്തി.
43 ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധന നടത്തിയപ്പോള്‍ 22 സ്ഥാപനങ്ങളിലും നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചിരുന്നില്ല. ഇവയ്‍ക്ക് പിഴ ചുമത്തി. 13 സലൂണുകളില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് ഇടങ്ങളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഇവയ്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അത് അധികൃതരെ അറിയിച്ച് പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam